SignIn
Kerala Kaumudi Online
Thursday, 08 August 2024 7.44 AM IST

പ്ലസ് വൺ സീറ്റ്: ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: മലബാറിലെയും മലപ്പുറം ജില്ലയിലെയും പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,​ കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അതത് പ്രദേശങ്ങളിൽ തന്നെ തുടർ പഠനത്തിന് പരമാവധി സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
മലബാറിലെ മേൽ പറഞ്ഞ ജില്ലകളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളിൽ പലർക്കും പ്ലസ് വൺ അലോട്ട്‌മെന്റിന്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയായിട്ടും സീറ്റ് ലഭിച്ചിട്ടില്ലെന്ന വിഷയം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി ഇല്ലാത്ത മുഴുവൻ സർക്കാർ ഹൈസ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്തും സൗകര്യങ്ങളുള്ള സർക്കാർഎയ്ഡഡ് സ്‌കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പ്സസ് വൺ സീറ്റ് വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ഉറപ്പു നൽകിയതായും മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PLUS ONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.