മലപ്പുറം: നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്് സെന്റർ കോൺവെക്കേഷൻ സെറിമണി നഗരസഭ ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് ചെയർമാൻ മുജീബ് കാടേരി മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരിയും ദേശീയ അവാർഡ് ജേതാവുമായ ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ മജീഷ്യൻ മലയിൽ ഹംസ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൾ ഹക്കീം സർട്ടിഫക്കേറ്റ് വിതരണം നടത്തി. മുഖ്യാതിഥിയായി അദ്ധ്യാപകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഷഫീഖ് മാസ്റ്റർ തുളുവത്ത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |