മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ എൻ സി പി -എസിന്റേയും എൻ സി പി
സ്ഥാപക നേതാവ് ശരത് പവാറിന്റേയും പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ദേശീയ സുരക്ഷയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായിരിക്കണമെന്നും എൻ സി പി എസ് ജില്ലാ പ്രസിഡന്റ് കെ.പി രാമനാഥൻ പറഞ്ഞു.എൻ.സി.പി-എസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് ജില്ലാ കമ്മിറ്റിസംഘടിപ്പിച്ച സ്ഥാപന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമനാഥൻ. ജില്ലാ വൈസ് പ്രസിഡന്റ് എം. സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |