കാളികാവ്: കാളികാവ് മങ്കുണ്ടിൽ അടി തെറ്റിയാൽ ദുരന്തമുറപ്പ്. മരണക്കെണിയൊരുക്കി നടുറോഡിൽ കുളം. രണ്ടു വർഷത്തോളമായി നടന്നു വരുന്ന മലയോര ഹൈവേയുടെ ഭാഗമായാണ് ഈ കുളം രൂപപ്പെട്ടിട്ടുള്ളത്. ആറുമാസം മുമ്പ് ഇതു പോലെ റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിക്കുകയും ഭാര്യയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതാവർത്തിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
റോഡിലെ കുളം കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. നേരത്തെ വെള്ളം കുറവായിരുന്നെങ്കിൽ വർഷക്കാലമായതോടെ കുളത്തിൽ ഒരാളുടെ ആഴത്തിൽ വെള്ളം കെട്ടി നിൽക്കുകയാണ്. റോഡിന്റെ പാതി ഭാഗം പിളർത്തിയതാണ് കുളമായി നിലനിൽക്കുന്നത്. മലയോര ഹൈവേയുടെ നിർമ്മാണം രണ്ടുവർഷത്തോളമായി നീണ്ടു നിൽക്കുകയാണ്.നിർമ്മാണത്തിലെ മെല്ലെപ്പോക്കുകാരണം കാളികാവ് ടൗണിലെ വ്യാപാര മേഖലകളും പലതും ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്.
പരിഹാരം വേണം
പരിചയമില്ലാത്ത ആളുകൾ ഈ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ അബദ്ധവശാൽ റോഡിലെ കുളത്തിൽ വീണാൽ വൻ ദുരന്തത്തിനിടയാക്കും.
മങ്കുണ്ടിലെ ഒരു ഓവു പാലത്തിന്റെ നിർമ്മാണത്തിനു വേണ്ടിയാണ് റോഡിൽ വലിയ കുളം കുഴിച്ചിട്ടത്.
മേലേ കാളികാവ് ഭാഗത്തെ തോട് ഈ കുളത്തിലാണ് എത്തുന്നത്. പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |