മഞ്ചേരി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 2024 ജൂലായ് ഒന്നു മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും ജൂലായ് ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്നും ജോയിന്റ് കൗൺസിൽ മഞ്ചേരി മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 2025 ജൂലായ് ഒന്നിന് ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്ക് നടക്കുന്ന മാർച്ച് വൻ വിജയമാക്കാനും കൺവെൻഷൻ തീരുമാനിച്ചു. മേഖല പ്രസിഡന്റ് സി.വി. സുനിൽ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |