ആദരിച്ചു
Wednesday 20 May 2026 12:21 AM IST
താനൂർ: മുലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിന് മൂന്ന് സെന്റ് ഭൂമി വിട്ട് നൽകി മാതൃകയായ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ.അസ്ഗറിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ആദരിച്ചു. താനാളൂരിൽ നടന്ന ചടങ്ങിൽ എൻ.എഫ്.പി.ആർ ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി ഷാൾ അണിയിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കുഞ്ഞിപ്പ തെയ്യംമ്പാടി, അംഗങ്ങളായ നെച്ചിയേങ്ങൽ യഹ്യ, അബ്ദുൽ റസാഖ്, മുജീബ് താനാളൂർ, മൻസൂർ പുല്ലുണി, എൻ.പി.അബ്ദുൽ കരീം, റഫീഖ് മിനടത്തൂർ സംസാരിച്ചു.