താനൂർ : അഗ്നിരക്ഷാ നിലയത്തിൽ സുരക്ഷക്കായി നമ്മളൊരുമിച്ച് എന്ന സന്ദേശം നൽകി സിവിൽ ഡിഫൻസ് ആന്റ് ഹോം ഗാർഡ് റൈസിംഗ് വാരാചരണത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡിസംബർ ആറ് മുതൽ 12 വരെയാണ് പരിപാടികൾ നടക്കുക. താനൂർ എസ്.ടി.ഒ രാജേന്ദ്രനാഥ് പതാകയുയർത്തി. പരിശീലനപരിപാടികൾ,ബോധവത്ക്കരണം,ലഘുലേഖ വിതരണം,മോക്ഡ്രിൽ,ശുചീകരണം,രക്തദാനം,ദുരന്തനിവാരണ സർവേ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സീനിയർ ഫയർ ഓഫീസർമാരായ സി.ദിനേശ് കുമാർ,ടി.ജയരാജൻ,ഫയർ ആന്റ് റസ്ക്യു ഓഫീസർ ടി.കെ മദനമോഹനൻ,നൂറിഹിലാൽ, സജീഷ് കുമാർ, കെ.അബ്ദുസലാം, ഹോം ഗാർഡ് പി.മുരളീധരൻ,പോസ്റ്റ് വാർഡൻ കെ.ടി.മുഹമ്മദ് അഷ്റഫ്,സിവിൽ ഡിഫൻസ് അംഗങ്ങളായ രവികുമാർ കൊളപ്പുറം,അനൂപ് ഉള്ളണം,മുസ്തഫ പരപ്പനങ്ങാടി,റഹീസ് പരപ്പനങ്ങാടി,സക്കീർ താനൂർ,ജുനൈദ് തെന്നല,ഷാജി പാലത്തിങ്ങൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |