എടപ്പാൾ: പ്രണയം നടിച്ച് വശത്താക്കിയ യുവതിയെ മദ്യം നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കിയ കേസിൽ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെയാണ്(22) അന്വേഷണ സംഘം പിടികൂടിയത്. ബന്ധുവായ യുവതിയോട് തുടർന്നും തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡനദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണി തുടർന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു.
പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാടകീയമായി എടപ്പാളിൽ വച്ച് സഞ്ചരിച്ച കാർ തടഞ്ഞാണ് എസ്.ഐ. ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ പീഡനം നടന്ന ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. പ്രതിയുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |