പെരിന്തൽമണ്ണ: നിലമ്പൂർ- ഷൊർണ്ണൂർ റെയിൽവേ പാതയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ സി.പി.എം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി മേലാറ്റൂരിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ചറാലിക്ക് ശേഷം ടൗണിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.പി അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ. രാജേഷ് അദ്ധ്യക്ഷനായി.
പെരിന്തൽമണ്ണ: സി.പി.എം മങ്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് ബഹുജന മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം അങ്ങാടിപ്പുറം ലോക്കൽ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവെ മേൽപ്പാലത്തിന് സമീപം സമാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്ള നവാസ് അദ്ധ്യക്ഷനായി.
വണ്ടൂർ: സി.പി.എം എരിയാ കമ്മിറ്റി വാണിയമ്പലത്ത് റെയിൽവേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |