പെരിന്തൽമണ്ണ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാല വനിതാവേദി 'സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകൾ സ്വതന്ത്രരാണോ ' എന്ന വിഷയത്തിൽ സംവാദം നടത്തി. പുരുഷാധിപത്യ വ്യവസ്ഥിതിയിൽ നിന്ന് ഇന്ത്യൻ സമൂഹം മാറേണ്ടതുണ്ടന്നും ജനാധിപത്യം ആദ്യം തുടങ്ങേണ്ടത് വീട്ടകങ്ങളിലാണെന്നും വിദ്യാഭ്യാസവും സാമ്പത്തിക സ്വയംപര്യാപ്തയും സ്ത്രീയുടെ സ്വതന്ത്ര്യത്തിനുളള ഇച്ഛാശക്തി വർദ്ധിപ്പിക്കുമെന്നും സംവാദത്തിൽ അഭിപ്രായം ഉണ്ടായി. രാധ, ഉഷ മണലായ, കൈരളി, മിനി, സതി, ജയശ്രീ, അനിത, കോമളം, ദിവ്യ, ധന്യ ഫെബിന, രമ്യ, അനിതാകുറുപ്പത്ത്, സമീറ, ഉഷാ സുരേഷ്, സുജ, ശാന്ത, ഉമ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.നവതിയുടെ നിറവിലിരിയ്ക്കുന്ന മുതിർന്ന അദ്ധ്യാപിക സരോജിനിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഗാനാമൃതവും അരങ്ങേറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |