എടപ്പാൾ: കേരളത്തിൽ ലഹരി മാഫിയ പെൺകുട്ടികളെ മയക്കുമരുന്നെത്തിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും ഇത് പെൺകുട്ടികൾ തിരിച്ചറിയണമെന്നും മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ലഹരി വിരുദ്ധ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളമടക്കം ഇന്ത്യയിൽ ഒരു വർഷം ലഹരിക്ക് അടിമകളായ 12,000 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ. ഗായത്രി, എ .ഇ.ഒ നാസർ, ഇ.കെ ദിലീഷ്, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ്ബ് എടപ്പാളിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനവും നടന്നു.സൗജന്യ നേത്രപരിശോധന ക്യാമ്പ്, ദന്തപരിശോധനാ ക്യാമ്പ് എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |