പൊന്നാനി : മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിക്കൊണ്ടിരിക്കുന്ന കർമ്മ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ വി. ആർ. പ്രേംകുമാറിന് പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം നിവേദനം നൽകി . അടുത്തിടെ തുടർച്ചയായി കർമ്മ റോഡിൽ ഉണ്ടായ വാഹനാപകടങ്ങളിൽ നാല് ജീവനുകളാണ് പൊലിഞ്ഞത്. വിഷയം നഗരസഭ കൗൺസിലിൽ ഉന്നയിച്ചെങ്കിലും നടപടിയില്ലാത്തതിനെ തുടർന്നാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.സ്പീഡ് ബ്രേക്കർ കാമറകൾ, തെരുവ് വിളക്കുകൾ, സൂചനാ ബോർഡ് എന്നിവയും അടിയന്തിരമായി സ്ഥാപിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |