നിലമ്പൂർ: ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി വെളുമ്പിയമ്പാടം, മേലെ മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തി അനർഹമായി കൈവശം വച്ചിരുന്ന സബ്സിഡി,മുൻഗണന കാർഡുകൾ പിടിച്ചെടുത്തു. പ്രദേശത്തെ 76 വീടുകളിൽ പരിശോധന നടത്തിയതിൽ 19 മുൻഗണന കാർഡുകളും 9 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വച്ചതായി കണ്ടെത്തി. അവ പൊതുവിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |