SignIn
Kerala Kaumudi Online
Thursday, 19 September 2024 2.08 PM IST

അനുസ്മരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
inogration
തിലകൻ അനുസ്മരണ സമിതിയുടെ പ്രഥമ സ്‌നേഹാദരം ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ടി.ആർ.അജയന് സമ്മാനിക്കുന്നു.

പാലക്കാട്: തിലകൻ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജോസ് ബേബി ഉദ്ഘാടനം ചെയ്തു. തന്റെ ശരിയിൽ ഉറച്ചു നിൽക്കുകയും അതിനു വേണ്ടി ഉറച്ച നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു തിലകൻ. അഭിനയത്തിലെ പ്രതിഭയും, നിലപാടിലെ കൃത്യതയുമാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയവർക്കുപോലും ഒടുവിൽ അംഗീകരിക്കേണ്ടി വന്നതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

തിലകൻ അനുസ്മരണ സമിതിയുടെ പ്രഥമ സ്‌നേഹാദരം ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ടി.ആർ. അജയന് സമ്മാനിച്ചു. തിലകൻ അനുസ്മരണ സമിതി ജില്ലാ പ്രസിഡന്റ് മധു അലനല്ലൂർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജഗത്മയൻ ചന്ദ്രപുരി തിലകൻ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി സിബിൻ ഹരിദാസ്, സിനിമാ നിർമ്മാതാവ് നന്ദകുമാർ ഷൊർണ്ണൂർ, ബി. രാജേന്ദ്രൻ നായർ, ശരത്ബാബു തച്ചംമ്പാറ, സുധീർ മേനോൻ, നീലവേണി, രവീന്ദ്രൻ പാലക്കാട്, മുരളി എസ്. കുമാർ, രജീഷ് ശേഖർ, രാധാകൃഷ്ണൻ ചൂരക്കാട്ടിൽ, മാത്യു, വിനോദ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.