ശ്രീകൃഷ്ണപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് മുന്നാക്ക സമുദായ സംഘടനകളുടെ യോഗം വിളിച്ച മുന്നാക്ക സമുദായ കമ്മിഷൻ നടപടി സ്വാഗതാർഹമെന്ന് ഗുപ്തൻ സേവന സമാജം. ഈ മാസം 20ന് പാലക്കാട് ചേരുന്ന യോഗത്തിൽ സംഘടനാ ഭാരവാഹികൾ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് എം. കുട്ടിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി എം.കെ. രാമകൃഷണൻ എന്നിവർ അറിയിച്ചു.
മുന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ടവർക്ക് ഓൺലെനായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന സംഘടനയുടെ ആവശ്യവും നടപ്പായിരിക്കുകയാണ്. ഗുപ്തൻ സമുദായത്തിന് എസ്.ഇ.ബി.സി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന സംഘടനയുടെ ആവശ്യത്തിന് മേൽ കിർത്താഡ്സുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |