ചെർപ്പുളശ്ശേരി: കുരുത്തോല കൊണ്ട് ചിത്രവിസ്മയമൊരുക്കി കയിലിയാട് സ്വദേശി ശശി താനൂർ. സി.പി.എം ചളവറ പഴയ വില്ലേജ് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായാണ് കാറൽ മാർക്സ്, എംഗൽസ്, ലെനിൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ചിന്തകരുടെ മുഖചിത്രങ്ങൾ ശശി താനൂർ കുരുത്തോലയിൽ ഒരുക്കിയത്.
പ്ലാസ്റ്റിക് ഫ്ളക്സിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയത്തിൽ നിന്നാണ് ഇത്തരമൊരു കലാസൃഷ്ടി മനസിലുദിച്ചതെന്ന് ചലച്ചിത്ര കലാ സംവിധായകൻ കൂടിയായ ശശി താനൂർ പറയുന്നു. രണ്ടു ദിവസം കൊണ്ടാണ് കുരുത്തോലകൾ ഉപയോഗിച്ച് മാർക്സ്,എംഗൽസ് ലെനിൻ തുടങ്ങിയവരുടെ ചിത്രങ്ങൾ നിർമിച്ചത്.
എട്ട് അടി നീളവും അഞ്ച് അടി ഉയരവുമുള്ള ഫ്രെയിം ബോർഡിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വ്യത്യസ്തമായൊരു പ്രചാരണരീതി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സമ്മേളനത്തിൽ ഈ ആശയം കൊണ്ടുവന്നതെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ എൻ. മനോജും പറയുന്നു.
കാപ്
ശശി താനൂർ കുരുത്തോല ഉപയോഗിച്ച് നിർമിച്ച ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |