ഷൊർണൂർ: ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ച് ഷൊർണൂരിലേക്കും നാല് ട്രിപ്പ് സർവീസ് നടത്തുന്ന പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പി.മമ്മിക്കുട്ടി എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 6.30ന് ഷൊർണൂരിൽ നിന്ന് തുടങ്ങി 10.30 തിരിച്ചെത്തി വീണ്ടും പാലക്കാട്ടേക്ക് എന്നിങ്ങനെയാണ് ട്രിപ്പുകൾ നടത്തുന്നത്. ലാഭകരമായാൽ തൃശൂരിലേക്കും തുടങ്ങുമെന്ന് എം.എൽ.എ പറഞ്ഞു. ഷൊർണൂർ നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രാൻസ് പോർട്ട് ഓഫീസർ ഉബൈദ്, വിവിധ രാഷ്ട്രയ പാർട്ടി പ്രതിനിധികളായി കെ.കൃഷ്ണകുമാർ, ഇ.പി.നന്ദകുമാർ, ദിൻഷാദ്, ജയപ്രകാശ്, സുദീഷ്, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |