പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച സീസൺ ടിക്കറ്റ് റെയിൽവേ നവംബർ ഒന്ന് മുതൽ പുനാരംഭിക്കും. നാളെ മുതലാണ് സീസൺ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 മാർച്ച് 24 ആണ് സീസൺ ടിക്കറ്റ് നിറുത്തിവച്ചത്.
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ട്രെയിനുകൾ സാധാരണ നിലയിലേക്ക് ഓടിത്തുടങ്ങിയതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സീസൺ ടിക്കറ്റ് പുനാരംഭിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. ഇവർക്ക് ഓരോ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിന് വൻതുകയാണ് മാസംതോറും ചെലവാകുന്നത്.
സീസൺ ടിക്കറ്റ് വിതരണം ചെയ്യാൻ തുടങ്ങുന്നതോടെ ഇത്തരം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. താഴെ പറയുന്ന ട്രെയിനുകളിലാണ് ആദ്യഘട്ടത്തിൽ സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
1. തിരുച്ചിറപ്പള്ളി ജന. പാലക്കാട് ടൗൺ തിരുച്ചിറപ്പള്ളി ജന. പ്രതിദിന പ്രത്യേക ട്രെയിൻ സർവീസുകൾ
2. കണ്ണൂർ - കോയമ്പത്തൂർ ജന. - കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ
3. നിലമ്പൂർ റോഡ് - കോട്ടയം - നിലമ്പൂർ റോഡ് എക്സ്പ്രസ് സ്പെഷ്യൽ
4. ഷൊർണൂർ ജംഗ്ഷൻ - തിരുവനന്തപുരം ജംഗ്ഷൻ - ഷൊർണൂർ ജംഗ്ഷൻ വേണാട് എക്സ്പ്രസ് സ്പെഷ്യൽ
5. ആലപ്പുഴ - കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് സ്പെഷ്യൽ
6. എറണാകുളം - കണ്ണൂർ - എറണാകുളം ഇന്റർസിറ്റി സ്പെഷ്യൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |