തൃത്താല: ആനക്കര പഞ്ചായത്ത് കൃഷിഭവൻ പ്രദേശത്തെ നെൽക്കൃഷിയിൽ കാണപ്പെട്ട മഞ്ഞളിപ്പ് പരിശോധിക്കുന്നതിന് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദ്ധരെത്തി. കർഷകർക്കിടയിൽ ആശങ്ക വർദ്ധിച്ചതോടെ കൃഷിഭവൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദഗ്ദ്ധരുടെ സന്ദർശനം.
മഞ്ഞളിപ്പ് അതിരൂക്ഷമായ പെരുമ്പലം, നയ്യൂർ പാടശേഖരങ്ങളിലെ കൃഷിയിടങ്ങളിൽ നിന്ന് രോഗം ബാധിച്ച നെൽച്ചെടികൾ പരിശോധനക്കായ് ശേഖരിച്ചു. അനവസരങ്ങളിൽ വ്യാപകമായി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവും രോഗ സാധ്യതകൾ വർദ്ധിക്കുന്നതിനും ചില കീടങ്ങളുടെ വംശവർദ്ധനവിനും കാരണമായിട്ടുണ്ടാകാം. അതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിദഗ്ദരുടെ പരിശോധനാ ഫലവും പ്രതിരോധ നിർദ്ദേശങ്ങളും ലഭിച്ചു കഴിഞ്ഞാൽ കൃഷിഭവൻ കർഷകരെ അറിയിക്കും.
കൃഷിയിട പരിശോധനയിൽ നെല്ല് ഗവേഷണ കേന്ദ്രത്തിലെ പി. മൂസ, അസിസ്റ്റന്റ് പ്രൊഫസർ വി. സിംബുല, കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് സി. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |