കൊല്ലങ്കോട്: ചിറ്റൂർ സർക്കിൾ സഹകരണ യൂണിയൻ, കൊല്ലങ്കോട് അഗ്രിക്കൾച്ചറൽ സർവീസ് സഹകരണ ബാങ്ക്, കൊല്ലങ്കോട് ബ്ലോക്കിലെ വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു. കെ.ബാബു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകരണ സംഘം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കൾക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടനും വിരമിച്ച സഹകരണ ബാങ്ക് സെക്രട്ടറിമാരെ ആദരിക്കൽ ജോയന്റ് രജിസ്ട്രാർ എം. ശബരീദാസനും നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ഇ.എൻ. രവീന്ദ്രൻ, സത്യപാൽ, എം. മോഹൻദാസ്, സുരേന്ദ്രൻ, കെ.എസ്. സക്കീർ ഹുസൈൻ, എ.കെ. നാരായണൻ, വേലപ്പൻ, രാധാകൃഷ്ണൻ, എം.കെ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |