ചിറ്റൂർ: സമൂഹത്തെ തീറ്റിപോറ്റുന്ന കർഷകർ ഇന്നും അവഗണനയിലാണെന്നും കാർഷിക ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ എഴുതി തള്ളിയാൽ നാടിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് പറയുന്നവർ വൻകിടക്കാരുടെ കടം എഴുതി തള്ളി അവരെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഗ്രീൻ ഫിൽഡ് ഫാർമേഴ്സ് ക്ലബ്, ജൈവ യുവകർഷക കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ ചിറ്റൂരിൽ നടക്കുന്ന കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭാ അദ്ധ്യക്ഷ കെ.എൽ. കവിത അദ്ധ്യക്ഷയായി. രമ്യ ഹരിദാസ് എം.പി ആമുഖ പ്രസംഗം നടത്തി. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ, വൈസ് ചെയർമാൻ എം. ശിവകുമാർ , നഗരസഭാ പ്രതിപക്ഷ നേതാവ് കെ.സി പ്രീത് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |