അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർപേഴ്സൻ, ജില്ലാ കളക്ടർ,
എന്നിവർ ഉൾപ്പടെ രാത്രി നടത്തത്തിൽ പങ്കാളികളായി
പാലക്കാട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേൾഡ് കാമ്പയിനിന്റെ ഭാഗമായി വനിതാ - ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ വനിതാ ദിനമായ മാർച്ച് എട്ടുവരെ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും നൈറ്റ് വാക്കിന് തുടക്കമായി. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെയാണ് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നത്.
രാത്രി 10.30ന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കെ.ശാന്തകുമാരി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ എന്നിവർ രാത്രി നടത്തത്തിൽ പങ്കാളികളായി. ചെമ്പൈ സംഗീത കോളേജിൽ നിന്ന്
ജില്ലാ കളക്ടർ മൃൺമയി ജോഷിയും മേഴ്സി കോളേജിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയനും നടത്തത്തിൽ പങ്കെടുത്തു.
രാത്രി 10 മുതൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം രാത്രി 12ന് സിവിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു. തുടർന്ന് കേക്ക് മുറിക്കൽ, ലീഡ് കോളേജിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |