കോങ്ങാട്: പാറശ്ശേരി,കോങ്ങാട് എൻ.എസ്.എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.കെമേനോൻ ഉദ്ഘാടനം ചെയ്തു.കരയോഗം ട്രഷറർ രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി.മണികണ്ഠൻ, മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ സംസാരിച്ചു. കരയോഗം സെക്രട്ടറി പി.കേശവൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ ചികിത്സ ധനസഹായ വിതരണവും കലാകായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
രത്നവല്ലി(പ്രസിഡന്റ്),ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്),പി.കേശവൻ (സെക്രട്ടറി),ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറി), ഭാസ്കരനുണ്ണി (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |