ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും പാലക്കാട് നെഹ്റു യുവകേന്ദ്രയുടെയും ആമുഖ്യത്തിൽ ജില്ലാതല കലാമേള സംഘടിപ്പിച്ചു. മുണ്ടക്കോട്ടുകുറുശ്ശി വള്ളുവനാട് സ്കൂളിൽ നടന്ന പരിപാടി വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതായ സംസ്കാരം വാർത്തെടുക്കുന്നതിൽ കേരളീയ കലകൾ വഹിച്ച പങ്ക് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കലാരംഗത്ത് പാലക്കാടിന്റെ സംഭാവനങ്ങൾ എക്കാലത്തും വിസ്മരിക്കാനാവാത്തതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസർ സി.ബിൻസി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ടി.നസീമ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം പി.ജാബിർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.സുനന്ദ, ക്ലബ്ബ് പ്രസിഡന്റ് പി. സതീഷ്, സി.റസാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരൻമാരുടെ കലാവതരണം നടന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, ഒപ്പന, ദഫ് മുട്ട്, മിമിക്രി, തിരുവാതിരക്കളി, തിറ പൂതൻ തുടങ്ങി വിവിധ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനം പി.മമ്മിക്കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണവും എം.എൽ.എ നിർവ്വഹിച്ചു. തുടർന്ന് നാടൻ പാട്ടും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |