കാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡ് നിർമ്മാണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായിരിക്കും ഹർത്താൽ. സമാധാനപരമായ രീതിയിലായിരിക്കും ഹർത്താൽ നടത്തുകയെന്ന് നേതാക്കൾ അറിയിച്ചു. റോഡുനിർമ്മാണം ആരംഭിച്ച് നാലുവർഷം കഴിഞ്ഞിട്ടും 30 ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കരാർ കമ്പനി റോഡുനിർമ്മാണം ഉപേക്ഷിച്ചു പോവുകയും ചെയ്തു. സഞ്ചാരയോഗ്യമല്ലാത്ത റോഡാണ് നിലവിലുള്ളത്. അധികാരികൾക്ക് നിരവധിതവണ നിവേദനങ്ങൾ നൽകിയെങ്കിലും റോഡുപണി പുനരാരംഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നതെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ ജോയ് ജോസഫ്, കൺവീനർ പടുവിൽ മുഹമ്മദാലി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |