ചിറ്റൂർ: ചിറ്റൂർ കോളേജിൽ പൊങ്കൽ മഹോത്സവം ആഘോഷിച്ചു. തമിഴ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തൈ പൊങ്കൽ ആഘോഷിച്ചത്. കാർഷിക പാരമ്പര്യ രീതിപ്രകാരം ചാണകം മെഴുകിയ തറയിൽ വർണാഭമായ കോലം ഒരുക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. ജി.സുവർണാകുമാർ അടുപ്പ് കത്തിച്ച് പൊങ്കൽ ഉത്സവത്തിന് തുടക്കം കുറിച്ചു.
കുട്ടികൾക്കായി കോലം ഇടൽ മത്സരവും സംഘടിപ്പിച്ചിരുന്നു. പത്തോളം കോലങ്ങൾ മത്സരത്തിന്റെ കാർഷിക രീതിയിൽ കരിമ്പും വാഴയും മഞ്ഞൾ കൊമ്പ് എന്നിവ ക്രമീകരിച്ച് പൊങ്കൽ അലങ്കരിച്ചു. പരിപാടിക്ക് വകുപ്പ് മേധാവി. ഡോ. ജി.മുത്തുലക്ഷ്മി, ഡോ. ടി.കവിത, ഡോ. എസ്.ഫാത്തിമ, ടി.സുജാത, ഡോ. പി.മുരുകൻ, ഡോ. കെ.ശിവമണി, ഡോ. എൻ.മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |