ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ- 5195
ടി.പി.ആർ- 31.08
പാലക്കാട്: ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിക്കുന്നു. കഴിഞ്ഞ മാസംവരെ രണ്ടു ശതമാനത്തിൽ നിന്നിരുന്ന ടി.പി.ആർ നിലവിൽ 31-ലെത്തി. ജനുവരി ഒന്നിന് 2.58 ടി.പി.ആർ ഉണ്ടായിരുന്നിടത്ത് ഇന്നലെ 31.08 ശതമാനത്തിലെത്തി. ടി.പി.ആർ പത്തിൽ കൂടുതലാണെങ്കിൽ രോഗവ്യാപന തോത് കൂടുതലാണ്. കൂടാതെ ഒമിക്രോൺ കേസുകളുടെ എണ്ണവും കൂടിവരികയാണ്. നിലവിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 12 ആയി.
കിൻഫ്രയിൽ ചികിത്സ നാളെ മുതൽ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കിൻഫ്രയിൽ കൊവിഡ് ചികിത്സ നാളെ മുതൽ ആരംഭിക്കും. നിലവിൽ 350 കിടക്കകൾ സജ്ജമാണ്. കൂടാതെ പ്ലാച്ചിമടയിലെ ചികിത്സാ കേന്ദ്രവും സജ്ജമാണ്. ജില്ലയിൽ 12 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലെ വനിതാ പേ വാർഡ് ഒമിക്രോൺ രോഗികൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഇവിടെ 24 വീതം ഐ.സി.യു, വെന്റിലേറ്റർ കിടക്കകളുണ്ട്.
തീയതി- കൊവിഡ്- ടി.പി.ആർ
01- 58- 2.58
02- 91- 3.97
03- 80- 3.6
04- 124- 3.78
05- 140- 4.75
06-172- 5.71
07- 201- 6.10
08- 248- 7.82
09- 251- 9.43
10- 222- 8.40
11- 511- 13.67
12- 495- 13.82
13- 553- 16.65
14- 703- 18.84
15- 835- 21.41
16- 889- 25.99
17- 1191- 31.08
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |