ചിറ്റൂർ: വണ്ടിത്താവളം പുറയോരം സി. ശിവന്റെ ഭാര്യ സന്ധ്യയുടെ (27) രണ്ടാമത്തെ പ്രസവത്തിൽ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും സംരക്ഷകരായി മാതൃകയായ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും ഡോക്ടമാരെയും മന്ത്രി കെ. കൃഷ്ണൻകുട്ടി ആശുപത്രിയിൽ എത്തി അനുമോദിച്ചു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആർ. ശ്രീജ അനീഷ്, അനസ്തേഷ്യ വിദഗ്ദ്ധ ഡോ. ജയമിനിയും നഴ്സുമാരായ എ.അനീഷ, ആർ.രഞ്ജുഷ 108 ആംബുലൻസിലെ സ്റ്റാഫ് നഴ്സ് കിരൺലാൽ, ഡ്രൈവർ പ്രജിവൻ എന്നിവരാണ് അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും സംരക്ഷകരായത്. ജീവനക്കാരുടെ പ്രവർത്തനത്തെ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, നഗരസഭ ഭരണ സമിതയംഗങ്ങൾ, ചിറ്റൂർ പ്രതികരണ വേദി പ്രസിഡന്റ് എ.ശെൽവൻ, താലൂക്ക് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ കണക്കമ്പാറ ബാബു എന്നിവരും ആശുപത്രിയിൽ എത്തി അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |