മണ്ണാർക്കാട്: വിസ്തൃതിയിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണത്തിലും സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ ഉപജില്ലയായ മണ്ണാർക്കാടിനെ വിഭജിച്ച് കോട്ടോപ്പാടം കേന്ദ്രമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അനുവദിക്കണമെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടോപ്പാടം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളുടെ പരിധിയിലുള്ള വിദ്യാലയങ്ങളുടെ അക്കാഡമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും എ.ഇ.ഒ ഓഫീസ് ഏറെ ഉപകാരപ്രദമാകുമെന്ന് യോഗം വിലയിരുത്തി.
യോഗം കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ട്രഷറർ കെ.ജി. മണികണ്ഠൻ അദ്ധ്യക്ഷനായി. സെക്രട്ടറി സലീം നാലകത്ത് സമ്മേളന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള, കെ.എം. മുസ്തഫ, റഷീദ് കല്ലടി, ഹാരിസ്, കെ.ഷമീർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ടി.പി. അബ്ദുൾ സലീം (പ്രസിഡന്റ്), സലീം കൂരിക്കാടൻ, എം.മുഹമ്മദ് പാഷ, എൻ. നിഷ, എൻ. റിസാന (വൈസ് പ്രസിഡന്റ്), പി. സിദാൻ സിദ്ദീഖ് (സെക്രട്ടറി), എം. സബിത, മുസ്തഫ മുണ്ടയിൽ, പി. മുഹമ്മദ് നസീഹ്, കെ. സീന (ജോ. സെക്രട്ടറി), പി. ഹാജറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |