ശ്രീകൃഷ്ണപുരം: സംസ്ഥാനത്തെ അദ്ധ്യാപക മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സ്ഥാനക്കയറ്റം, അഭിപ്രായ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു നീതീകരണവുമില്ലാതെ അദ്ധ്യാപകർക്ക് ദോഷകരമായ തീരുമാനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജേക്കബ് മത്തായി അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, അസീസ് ഭീമനാട്, ജി.രാജലക്ഷ്മി, എം.വിജയരാഘവൻ, കെ.ശ്രീജേഷ്, പി.വി.ശശിധരൻ, പി.കെ.അബ്ബാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |