പാലക്കാട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമികവുകൾക്ക് വേദിയൊരുക്കിയ കുടുംബശ്രീ ഇന്നസെൻസ് 2022 ബഡ്സ് ഫെസ്റ്റ് സമാപിച്ചു. ആക്ഷൻ സോംഗ്, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സിനിമഗാനം, നാടൻപാട്ട്, ഉപകരണ സംഗീതം, പദ്യപാരായണം, പ്രച്ഛന്ന വേഷം, മിമിക്രി തുടങ്ങിയ വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. 27 പോയന്റോടെ തൃത്താല ബി.ആർ.സി ഓവറോൾ ചാമ്പ്യന്മാരായി. 21 പോയന്റോടെ ശ്രീകൃഷ്ണപുരം ബി.ആർ.സി രണ്ടാംസ്ഥാനവും, 18 പോയന്റോടെ ആലത്തൂർ ബഡ്സ്, കണ്ണാടി ബി.ആർ.സി മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ 24 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നുള്ള 151 കുട്ടികൾ കലാമത്സരങ്ങളിൽ പങ്കെടുത്തു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |