മണ്ണാർക്കാട്: മത തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മുസ്ലീം യൂത്ത്ലീഗ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രതാ ജ്വാല സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം സെന്ററിൽ നടത്തിയ ജാഗ്രതാ ജ്വാല യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പടുവിൽ മാനു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി മുനീർ താളിയിൽ മുഖ്യപ്രഭാഷണം നടത്തി. റഷീദ് മുത്തനിൽ, കെ.ടി.അബ്ദുള്ള, കെ.യു.ഹംസ, മുനീർ അക്കര, ഫസലു കണ്ടമംഗലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |