ചെർപ്പുളശ്ശേരി: റംസാൻ മാസത്തിൽ ഓരോ നോമ്പുനാളിലും ഓരോ വൃക്ഷതൈകൾ നട്ട് മാതൃകയായിരിക്കുകയാണ് ജാസിർ അനങ്ങൻമല. റംസാൻ മാസത്തിൽ മനസും ശരീരവും ശുദ്ധിയാവുന്നതോടൊപ്പം തന്നെ വരണ്ടുണങ്ങിയ വിഷലിപ്തമായ ഭൂമിയും ശുദ്ധമാവട്ടെ എന്ന സന്ദേശം ഉൾക്കൊണ്ടാണ് അനങ്ങൻമല ഇക്കോ ടൂറിസം ജീവനക്കാരനും അടക്കാപുത്തൂർ സംസ്കൃതിയുടെ പ്രവർത്തകനുമായ ജാസിർ നോമ്പുമരം പദ്ധതി നടപ്പാക്കുന്നത്. തൈകൾ നടുന്നതിനോടൊപ്പം തന്നെ ഇക്കോ ടൂറിസം സെന്ററിലെത്തുന്ന സന്ദർശകർക്ക് വൃക്ഷ തൈകളും വിതരണം ചെയ്യുന്നുണ്ട്. പെരുനാൾ ദിനത്തിൽ മുപ്പതാമത്തെ 'നോമ്പുമരമായി' ഇലഞ്ഞിയാണ് നട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |