അഗളി: സൈലന്റ്വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമല്ലെന്നും 'രാജനെ കണ്ടെത്തുക അന്വേഷണം ഊർജിതമാക്കുക' എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റി മുക്കാലി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉത്തരവാദിത്വം നിറവേറ്റണമെന്നും സമഗ്രമായി അന്വേഷിച്ച് വ്യക്തത വരുത്താതെ അന്വേഷണം അവസാനിപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മണികണ്ഠൻ പൊറ്റശ്ശേരി പറഞ്ഞു. എ.ഐ.വൈ.എഫ് അട്ടപ്പാടി മണ്ഡലം സെക്രട്ടറി അരുൺ ഗാന്ധി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സൈമൺ കോശി, തങ്കച്ചൻ, നൗഷാദ്, ജോബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |