SignIn
Kerala Kaumudi Online
Thursday, 19 September 2024 3.42 AM IST

പനിയിൽ വിറച്ച് ജില്ല

Increase Font Size Decrease Font Size Print Page
fever
fever

കഴിഞ്ഞ ദിവസം ചികിത്സ തേടിയത്- 500 പേർ

പാലക്കാട്: സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ പനി ബാധിതരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 500 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ നാല് പേർ കിടത്തി ചികിത്സയും തേടി. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നില്ലെങ്കിലും മൂടിയ അന്തരീക്ഷമാണുള്ളത്. ഇത്തരം കാലാവസ്ഥ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. മേയ് തുടക്കത്തിൽ ആരംഭിച്ച വൈറൽ പനി ബാധിതരുടെ എണ്ണത്തിനേക്കാൾ കഴിഞ്ഞ പത്തുദിവസത്തിനിടെ വീണ്ടും പനി ബാധിതരുടെ എണ്ണം കൂടിയ അവസ്ഥയാണ്.

ഒരാഴ്ചക്കിടെ ശരാശരി 350 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 3411 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 31 പേർ കിടത്തി ചികിത്സ തേടി. കാലവർഷം ആരംഭിച്ചാൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ നിലവിൽ ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യണം. കൂടാതെ പുറത്ത് പണിയെടുക്കുന്നവർ ഉൾപ്പെടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ പനി ബാധിച്ചവരുടെ കണക്ക്

തീയതി- ഒ.പിയിൽ ചികിത്സ തേടിയവർ- കിടത്തി ചികിത്സ തേടിയവർ

10- 340- 4

11- 554- 3

12- 340- 4

13- 383- 3

14- 300- 2

15- 106- 0

16- 509- 5

17- 379- 6

18- 500- 4

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, FEVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.