പാലക്കാട്: എൻ.എസ്.എസ് യൂണിയന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എൻ.കൃഷ്ണകുമാർ അവതരിപ്പിച്ച 1.34 കോടിയുടെ ബഡ്ജറ്റിൽ മന്നം മെമ്മോറിയൽ ട്രെയിനിംഗ് സെന്റർ ആരംഭിക്കാനും യൂണിയന് സ്വന്തമായി വസ്തുവാങ്ങാനും തീരുമാനിച്ചു.
മന്നം വാർദ്ധക്യകാല പെൻഷൻ, മന്നം വിദ്യാനിധി, മന്നം കാരുണ്യനിധി, കരയോഗ മന്ദിര സഹായം, വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവയ്ക്കും തുക വകയിരുത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി, യു.നാരയണൻകുട്ടി, ടി.മണികണ്ഠൻ, എം.ഉണ്ണികൃഷ്ണൻ, ആർ.ബാബു സുരേഷ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |