പാലക്കാട്: പാരിസ്ഥിതിക പ്രതിബദ്ധതയോടെയുള്ള മാദ്ധ്യമ പ്രവർത്തനത്തിന് സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് ഏർപ്പെടുത്തുന്ന സേവ് നാച്ച്യൂർ മീഡിയ അവാർഡ് വിതരണം പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത് സ്ഥാപകനുമായ പി.വി.രാജഗോപാൽ നിർവഹിച്ചു. മീഡിയ വൺ ചാനലിലെ ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് കെ.എം.സാജിത് അജ്മലും ന്യൂസ് 18 കേരള സ്പെഷ്യൽ കറസ്പോണ്ടന്റ് പ്രസാദ് ഉടുമ്പിശ്ശേരിയും സുപ്രഭാതം സീനിയർ റിപ്പോർട്ടർ വി.എം.ഷൺമുഖദാസുമാണ് അവാർഡിന് അർഹരായത്. പരിസ്ഥിതി പ്രവർത്തനം, ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ പുറംലോകത്തേക്ക് എത്തിക്കൽ എന്നീ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡ് നിശ്ചയിച്ചത്.
സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അദ്ധ്യക്ഷനായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ഷെറിൻ മന്ദിരാട്, ജില്ലാ പ്രോഗാം ഓഫീസർ ശ്രീലേഖ.ആർ, വിളയോടി വേണുഗോപാൽ, ഏകതാ പരിഷത്ത് കൺവീനർ സന്തോഷ് മലമ്പുഴ, റഹീം ഒലവക്കോട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |