ചിറ്റൂർ: ഭവനരഹിതരായ ഏഴു വിദ്യാർത്ഥികൾക്കുള്ള ഭവന നിർമ്മാണം ഏറ്റെടുത്ത് ചിറ്റൂർ ഗവ. കോളേജ്. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഏഴു വിദ്യാർത്ഥികൾക്ക് വീടു നിർമ്മിച്ചു നൽകുന്നത്. അട്ടപ്പള്ളം തമ്പാട്ടി വീട്ടിൽ ഭാർഗവി മകളും കോളേജിലെ എം.എ തമിഴ് വിദ്യാർത്ഥിയുമായ കെ.സോഫിയയുടെ വീടിന് പ്രിൻസിപ്പൽ വി.കെ.അനുരാധ തറക്കല്ലിട്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കോളേജ് അദ്ധ്യാപകരും ജീവനക്കാരും അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം മാറ്റി വയ്ക്കുകയും. വിദ്യാർത്ഥികൾ അവരുടെ കഴിവിനനുസരിച്ചുള്ള തുക സംഭാവന നൽകിയും പ്രവർത്തനങ്ങളിൽ പങ്കാളികളാം. പൂർവ വിദ്യാർത്ഥികളുടെ സഹകരണം ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാകുമെന്ന് വാർഷികാഘോഷ കമ്മിറ്റി കൺവീനർ പി.മുരുഗൻ പറഞ്ഞു. അദ്ധ്യാപകരായ ഡോ. കെ.ബേബി, സി.ഡി.രാമഭദ്രൻ, എം.സുരേഷ്, റിച്ചാർഡ് സ്കറിയ, കെ.പ്രദീഷ്, പി.സുരേഷ്, ഡോ. ടി.പി.സുധീപ്, ഡോ. മനു ചക്രവർത്തി, ഡോ. കെ.എം.നിഷാദ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |