ശ്രീകൃഷ്ണപുരം: മുന്നൂർക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയിനർ കെ.ജയരാമൻ നിർവഹിച്ചു. പ്രധാനദ്ധ്യാപിക വി.വിജയ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഗണിതമാസ്റ്റർ പ്ലാൻ പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഹരിശങ്കർ ഏറ്റുവാങ്ങി. യു.പി വിഭാഗം ഗണിത പതിപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അജിത് കുമാർ പ്രകാശനം ചെയ്തു. ഗണിത ക്ലബ്ബ് ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.രമണികുട്ടി നിർവഹിച്ചു. കെ.എം.മഞ്ജുഷ, പ്രമീള, കെ.യാസിർ, കെ.പ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ഗണിത പരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |