ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂരിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ബോട്ടണി വിഭാഗം കർഷകരെ ആദരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: കെ. ബേബി ഉദ്ഘാടനം ചെയ്തു. നെൽ കർഷകനായ കൃഷ്ണൻകുട്ടി, ഡോ: രാമാനന്തൻ (ഗംഗത്രി ചാരിറ്റബിൾ ട്രസ്റ്റ്), മാവ് കർഷകനായ സുരേഷ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ: സുരേഷ് കുമാർ, അദ്ധ്യാപകരായ ഡോ. പി.മുരുകൻ, ഡോ: എൻ.പി. വിജയകൃഷ്ണൻ, ഡോ. എസ്.മനു ചക്രവർത്തി, ആർ.എച്ച്. ആരതി , കെ.സ്മിത ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് കൃഷിയറിവിന്റ നേരറിവ് എന്ന വിഷയത്തിൽ കർഷകരും വിദ്യാർത്ഥികളും ആശയവിനിമയം നടത്തി.
ചിറ്റൂർ ഗവ: കോളേജ് 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കൃഷിയറിവിന്റെ നേരറിവ് പരിപാടിയിൽ കർഷകരെ ആദരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |