കോങ്ങാട്: സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് അമ്മാളു കുട്ടിഅമ്മ. ബി.ജെ.പി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും രണ്ടാം വാർഡ് വികസന സമിതിയും സംയുക്തമായി അനാഥാലയത്തിൽ കഴിഞ്ഞു വന്ന അമാളുകുട്ടിഅമ്മയ്ക്ക് വീട് ഒരുക്കുകയായിരുന്നു. വടശ്ശേരിയിൽ നടന്ന ചടങ്ങിൽ നടൻ ഗോവിന്ദ് പത്മ സൂര്യ വീടിന്റെ താക്കോൽ അമ്മാളു കുട്ടി അമ്മയ്ക്ക് കൈമാറി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗംഗ ഭഗത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം പ്രമീള ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ പി.രാജീവ്, കെ.പി.പ്രീത, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിധിൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |