കടമ്പഴിപ്പുറം: പുലാപ്പറ്റ ഉമ്മനഴിയിൽ കമ്പി മാറ്റിക്കെട്ടുന്നതിനിടെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. കരാർ തൊഴിലാളിയായ മുണ്ടൂർ സ്വദേശി ഗിരീഷിനാണ് (32) പരിക്കേറ്റത്. ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കോങ്ങാട് മണ്ണാർക്കാട് റോഡ് നവീകരണം നടന്നു വരുന്ന ഉമ്മനഴി ഹൈസ്കൂളിനു സമീപമാണ് അപകടമുണ്ടായത്. തൂൺ മുഴുവനായി മറിഞ്ഞു വീഴുകയായിരുന്നു. റോഡുനിർമാണത്തിനായി മണ്ണിട്ട് നികത്തിയ സ്ഥലത്ത് രണ്ടരയടിയോളം താഴ്ചയിൽ കോൺക്രീറ്റ് ചെയ്തുറപ്പിക്കാതെയാണ് തൂണുകൾ സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാല് തൂണുകൾ പിഴുതു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |