ഷൊർണൂർ: ഇരുപത്തിയെട്ട് ദിവസം നീണ്ടുനിന്നിരുന്ന മാമാങ്ക ചടങ്ങുകൾ രണ്ടര മണിക്കൂർ കൊണ്ട് പുന:സൃഷ്ടിച്ച് വിസ്മയം തീർത്തിരിക്കുകയാണ് ഷൊർണൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ. സാമൂഹിക ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു മാമാങ്ക അവതരണം. പഠന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരറിവിന്റെ അനുഭവപാഠം പകർന്നു നൽകുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിലെന്ന് അദ്ധ്യാപകർ പറഞ്ഞു.
ചരിത്ര സെമിനാർ എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാൻ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ടി.പി ജകേഷ്, പ്രധാനാദ്ധ്യാപിക എൻ.പി. ലത, സംസ്ഥാന സാമൂഹിക ശാസ്ത്ര ക്ലബ് സ്റ്റേറ്റ് സെക്രട്ടറി സി. ശശിധരൻ, പ്രിൻസിപ്പൽ ശോഭാ പണിക്കർ, മാമാങ്കം സ്മാരകങ്ങളുടെ കെയർ ടേക്കർ ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ് പ്രകടനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |