കോങ്ങാട്: വിദ്യാരംഗം സംസ്ഥാന തല ഭാഷാ സെമിനാർ മുണ്ടൂർ ഐ.ആർ.ടി.സിയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൽ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾ വീതം 28 പേർ പങ്കെടുത്തു. സാഹിത്യകാരനും അക്കാഡമി അവാർഡ് ജേതാവുമായ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി.ഇ പി.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം മാസിക എഡിറ്റർ എ.ഷിജു, ഡയറ്റ് പ്രിൻസിപ്പൽ പി.ശശിധരൻ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ എം.ആർ.മഹേഷ് കുമാർ, വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ കെ.എൻ.കുട്ടി കടമ്പഴിപ്പുറം, പ്രൊഫ. സ്മിതാ റാണി, ഡോ. യു.ജയപ്രകാശ് സംസാരിച്ചു. കുട്ടികൾക്ക് ബാല സാഹിത്യത്തെ കുറിച്ച് ക്ലാസ് നടന്നു. തുടർന്ന് രതീഷ് മുണ്ടൂരും സംഘവും അവതരിപ്പിച്ച കാവേറ്റം നാടൻ പാട്ടും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |