പാലക്കാട്: വാളയാറിൽ നിറുത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാർ ആർ.ടി.ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനായി നിറുത്തിയിട്ട ലോറിയാണ് എതിർവശത്തെ ട്രാക്കും കടന്ന് ഇടിച്ചു നിന്നത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ദേശീയപാതയിലാണ് സംഭവം. ഈ സമയം മറ്റ് വാഹനങ്ങൾ പോകാത്തതിനാൽ വൻ അപകടം ഒഴിവായി. ലോറി പിന്നോട്ട് ഉരുണ്ടുമാറിയപ്പോൾ പിറകിൽ നിന്നും കാർ വന്നെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് ലോറി നിറുത്തിയത്. ലോറിക്ക് ഹാൻഡ് ബ്രെയ്ക്ക് ഇല്ലായിരുന്നുവെന്നും ഗിയറിൽ തന്നെ പാർക്ക് ചെയ്ത ശേഷമാണ് ഡ്രൈവർ ഇറങ്ങിയതെന്നും പറയുന്നു.
ഇതിനിടെ ഗിയർ ന്യൂട്ടറിലിലേക്ക് വീണതാണ് ലോറി പിന്നോട്ട് പോകാൻ കാരണമെന്ന് വാളയാർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |