കൊല്ലങ്കോട്: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലശ്ശന പഞ്ചായത്ത് നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി പല്ലാവൂർ ഗവ: എൽ.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ. സായ് രാധ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, കൊല്ലങ്കോട് എ.ഇ.ഒ റോസി ജോസ് എന്നിവർ മുഖ്യാതിഥികളായി. നിർവഹണ ഉദ്യോഗസ്ഥ ടി.ഇ. ഷൈമ പദ്ധതി വിശദീകരിച്ചു.
സി. അശോകൻ, വി. രജനി, എ. സജില, കെ. അനന്തകൃഷ്ണൻ, കെ.കെ. യശോദ, പി.എസ്. പ്രമീള, കെ. ഗിരിജ, കെ. പുഷ്പലത, പി. വാസന്തി എന്നിവർ സംസാരിച്ചു. 2017 മുതൽ തുടർച്ചയായി പല്ലശ്ശന പഞ്ചായത്ത് പ്രഭാത ഭക്ഷണം പരിപാടി നടപ്പിലാക്കി വരുന്നു. പല്ലാവൂർ, കുമാരംപുത്തൂർ ഗവ: എൽ.പി സ്കൂളുകളിലായി 400 കുട്ടികൾക്കാണ് പ്രഭാതഭക്ഷണം നൽകിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |