ഒറ്റപ്പാലം: നൃത്തകലയെ സ്നേഹിച്ച സ്നേഹ രാജന് കലോത്സവ നൃത്തവേദി തിരിച്ചുനൽകിയത് ഒന്നാംസ്ഥാനം. ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ സ്നേഹ സ്വന്തമാക്കിയത് ഒന്നാം സ്ഥാനത്തിളക്കം. ഷൊർണൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സ്നേഹ മൂന്നാം വയസുമുതൽ ചിലങ്കയെ സ്നേഹിച്ചതാണ്.
നൃത്താദ്ധ്യാപകനും വല്യച്ഛനുമായ മണികണ്ഠന്റെ നെടുങ്ങോട്ടൂരിലെ അഞ്ജന നൃത്ത വിദ്യാലയത്തിലായിരുന്നു പഠനത്തുടക്കം. ശേഷം പാലക്കാട് പുത്തൂർ പ്രമോദ് ദാസിന്റെ ശിഷ്യയായി. ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ 2019ൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടി.
കുച്ചിപ്പുടി, ഭരതനാട്യം, ഫോക്ക് ഡാൻസ് എന്നിവയിൽ ഒരേ സമയം പ്രാവീണ്യം പുലർത്തുന്ന സ്നേഹ ഇന്ന് കലോത്സവ വേദിയിൽ നാടോടി നൃത്തത്തിൽ മത്സരത്തിനെത്തും. ഷൊർണൂർ ഗണേശ് ഗിരിയിലെ രാജൻ-സജിത ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |