SignIn
Kerala Kaumudi Online
Thursday, 19 September 2024 4.06 AM IST

അദ്ധ്യാപക പരിശീലനപരിപാടി

Increase Font Size Decrease Font Size Print Page
mundoor

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐ.ക്യൂ.എ.സിയുടെ നേതൃത്വത്തിൽ നടത്തിയ അദ്ധ്യാപക പരിശീലന പരിപാടി തൃശൂർ സെന്റ് തോമസ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫ റവ.ഡോ.അനിൽ കൊൻകോത്ത് സി.എം.ഐ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അദ്ധ്യക്ഷനായി. തുടർന്ന് കൊമേഴ്സ് വിഭാഗം അസി.പ്രൊഫസർമാരായ അനിൽകുമാർ, എ.ബി.ഐശ്വര്യ എന്നിവർ ചേർന്ന് രചിച്ച നിഫ്ട്ടി 50 ആൻ ഓവർവ്യൂ എന്ന പുസ്തകവും മാനേജ്‌മെന്റ് വിഭാഗം അസി പ്രൊഫ. മേഘ്ന ആർ, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് കൊമേഴ്സ് വിഭാഗം അസി.പ്രൊഫ. ശിവകുമാർ എന്നിവർ ചേർന്ന് രചിച്ച അസസ്‌മെന്റ് ഒഫ് കമ്പനീസ് എന്ന പുസ്തകവും റവ.ഡോ.അനിൽ കൊൻകോത്ത് പ്രകാശനം ചെയ്തു. തുടർന്ന് അദ്ദേഹം പരിശീലന പരിപാടിയിൽ ക്ലാസെടുത്തു.

ഡയറക്ട്ടർ റവ. ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉപസംഹാര പ്രസംഗം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽ കൂനൽ സ്വാഗതവും ഐ.ക്യൂ.എ.സി കോഡിനേറ്റർ മീന ജോസ് കൊമ്പൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, TEACHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.