കോങ്ങാട്: മൂത്താൻ സർവീസ് സൊസൈറ്റി കോങ്ങാട് യൂണിറ്റ് കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് എസ്.ആർ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ആർ. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗുപ്തൻ സേവന സമാജം സംസ്ഥാന പ്രസിഡന്റ് എം. കുട്ടികൃഷ്ണ ഗുപ്തൻ മുഖ്യാതിഥിയായി. മധുസൂദനൻ പിള്ള വിഷയാവതരണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള അനുമോദനവും മുതിർന്ന സമുദായ അംഗങ്ങളെ ആദരിക്കലും സമ്മാനദാനവും നടന്നു. വിവിധ കലാപരിപാടികളും നടന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി സി.പി. കാശി വിശ്വനാഥൻ, സി.സി. രാമകൃഷ്ണൻ, സി.ടി. രാധാകൃഷ്ണൻ, എം.എസ്. സ്വാമിനാഥൻ, ഹരികൃഷ്ണൻ, മധു, സുരേന്ദ്രനാഥ് സംഗീത സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |