പാലക്കാട്: വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണം. ബഫർ സോണുകൾ വനാതിർത്തിയിൽ തന്നെ നിലനിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലേക്ക് ജനുവരി 9ന് രാവിലെ 10ന് ബഹുജന മാർച്ചും ധർണയും നടത്തും.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും.
ഇതിനോടനുബന്ധിച്ചുള്ള നെന്മാറ, ആലത്തൂർ, തരൂർ, ചിറ്റൂർ നിയോജക മണ്ഡലങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡി.സി.സി ഭാരവാഹികളുടേയും മേഖല തലയോഗം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, അഡ്വ. തോലന്നൂർ ശശിധരൻ, എ.രാമദാസ്, എം.പത്മ ഗിരീശൻ, കെ.വിഗോപാലകൃഷ്ണൻ, എം.കെ.ശ്രീനിവാസൻ, പി.എൻ.മുരളീധരൻ, ആർ.സദാനന്ദൻ, പി.ബാലൻ, ആർ.സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |